സമകാലിക കേരളത്തില്‍ പോലീസിനെതിരെ അടിക്കടി ഉയരുന്ന മൂന്നാം മുറ പ്രയോഗങ്ങള്ക്കെതിരെ പോലീസും ജനാധിപത്യവും എന്ന വിഷയത്തില്‍ കെ എല്‍ സി എ വരാപ്പുഴ അതിരൂപത ലീഗല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പൊതു ചര്‍ച്ച നടത്തി.
കേരള പോലീസ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന സെക്രട്ടറി കെ ജെ ജോര്‍ജ് ഫ്രാന്‍സിസ് കാച്ചപ്പിള്ളി, ചേരാനെല്ലൂര്‍ ലിബ കസ്റ്റടി മര്‍ദനത്തിനെതിരെയുള്ള ആക്ഷന്‍ കൌന്‍സില്‍ ചെയര്‍മാന്‍ ജോളി എളംപ്ലായില്‍, കള്ളക്കേസില്‍ പെട്ട് അബുദാബി പോലീസ് കസ്റ്റടിയിലായിരുന്ന ഷിജു മാര്‍ട്ടിന്‍ പിഴല എന്നിവര്‍ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ഡേവിഡ് പറമ്പിത്തറ അധ്യക്ഷത വഹിച്ചു. ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ മോഡറേറ്റര്‍ ആയിരുന്നു. ലീഗല്‍ ഫോറം കണ്‍വീനര്‍ അഡ്വ ഷെറി ജെ തോമസ് വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ്, സി ജെ പോള്‍, എം സി ലോറന്‍സ്, ഹെന്റി ഓസ്ടിന്‍, റോയ് പാളയത്തില്‍, ഡോ.സാബു , എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment