*അറിയണം ഈ സേവനം; അറിയിക്കണം നാം.*
ക്യാൻസർ രോഗികൾക്ക് ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നൽകാൻ സർക്കാർ പദ്ധതികളുണ്ട്.. എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി ഉള്ള ചികിത്സയാണ് അവിടെ സൗജന്യമായി ലഭ്യമാക്കുന്നത്. പക്ഷേ അധികം പേർ അത് പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് കണക്കുകൾ വെളിവാക്കുന്നത്. സാമൂഹ്യ സംബന്ധിയായ വിവരങ്ങൾ മറ്റുള്ളവരിലേക്ക് അറിയിക്കണമെന്നു തോന്നിയതുകൊണ്ടാണ് വ്യക്തിപരമായി പരിചയം കൂടിയുള്ള എന്നെ കോട്ടയം മെഡിക്കൽ കോളേജിൽ സർജൻ ആയി ജോലി ചെയ്യുന്ന ഡോ.ജോസ് (കൊച്ചി സ്വദേശി- കൊച്ചി രൂപത) ഈ വിവരം അറിയിച്ചത്. എല്ലാ ബുധനാഴ്ചകളിലും അദ്ദേഹം ഒ. പി. യിൽ രോഗികളെ കാണാൻ ഉണ്ടാകും.സേവനം ആവശ്യമുള്ളവർക്ക് ഡോ. ജോസിനെ (9074136542) നേരിട്ട് വിളിക്കാം.ഇതുപോലുള്ള മനുഷ്യസ്നേഹികൾ അവരവരുടെ മേഖലകളിൽ സേവന സന്നദ്ധരായി ഇനിയും വരട്ടെ.
ഡിസംബർ 9
സമുദായ ദിനം
© Sherry 9447200500
19/11/18
No comments:
Post a Comment