Friday, November 16, 2018

Time for action

*വിചിന്തനത്തിന് സമയമായി*

1972 -ല് മാര്ച്ച് 26 ന് സംസ്ഥാനവ്യാപകമായി (കെ എൽ സി എ) കേരള ലാറ്റിന് കത്തോലിക്ക് അസ്സോസ്സിയേഷന് രൂപം കൊണ്ടതിനു ശേഷം നാളിത്രയും യാതൊരു ഭംഗവും ഇല്ലാതെ വിവിധ രൂപതകളിലായി ഈ സമുദായ സംഘടന പ്രവര്ത്തിക്കുന്നു.  2002-ല് കെആര്എല്സിസി രൂപം കൊണ്ടപ്പോഴും കെആര്എല്സിസി യുടെ നിര്ദ്ദേശപ്രകാരമുള്ള നിയമാവലി പരിപൂർണമായി പാലിച്ചു പ്രവർത്തിക്കുന്ന  സമുദായ സംഘടനയാണ് കെഎല്സിഎ.  കേരളത്തിലെ എല്ലാ ലത്തീന് രൂപതകളിലേയും സമുദായാംഗങ്ങളെ സമുദായ സംഘടന എന്ന രീതിയില് കോര്ത്തിണക്കുന്നതിന് നിസ്തുലമായ പങ്കാണ് കേരള ലാറ്റിന് കത്തോലിക്ക് അസ്സോസ്സിയേഷന് വഹിച്ചുപോരുന്നത്.  

 ഇന്ന് കേരളത്തിലെ എല്ലാ രൂപതകളിലും കെ എല് സി എ പ്രവര്ത്തിക്കുന്നു.(സുൽത്താൻപേട്ടിൽ അഡ്ഹോക് സംവിധാനം)
ഇക്കാലമത്രയും വിവിധ രൂപതകള്ക്ക് തനതായ നിയമാവലികളായിരുന്നുവെങ്കില് ഇപ്പോള് കേരളമെമ്പാടും ഒരൊറ്റ നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സംഘടന പ്രവര്ത്തിക്കുന്നത്. സമുദായ സംഘടനയെന്നാല് സമുദായത്തിന്റെ എല്ല വിഷയങ്ങളും ഏറ്റെടുക്കാന് കഴിയണം. അങ്ങനെ ഏറ്റെടക്കാന് സമുദായ സംഘടനയെ സജ്ജമാക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കാണ്. രണ്ടാം വത്തിക്കാന് കൗണ്സിലിനു ശേഷം സഭയില് അല്മായരുടെ വിളിയും ദൗത്യവും സംബന്ധിച്ച് ചര്ച്ചകള് നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. സാമൂഹിക മേഖല സഭയുടെ നിയന്ത്രണത്തിലല്ല. (രാഷ്ട്രീയം, നീതിന്യായം, കാര്യനിര്വ്വഹണം, മാധ്യമങ്ങള്) പക്ഷെ ഈ മേഖലയില് പ്രവര്ത്തിക്കാന് സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. അതിന് സമുദായസംഘടനയെ ശക്തമാക്കാൻ ഈ സമുദായ ദിനം ഉപകരിക്കട്ടെ.

ഡിസംബർ 9 സമുദായ ദിനം
ഇനി 21 ദിവസം
ഡിസംബർ 2-
KLCA പതാകദിനം

No comments:

Post a Comment