*അതിരൂപതയിലെ അതികായർ*
ലത്തീൻ സമുദായത്തിൻറെ സാമുദായിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് മധ്യകേരളത്തിന് മുഖ്യമായ പങ്കുണ്ടായിരുന്നു. വരാപ്പുഴ അതിരൂപതയുടെ പ്രാന്തപ്രദേശങ്ങൾ അതിനു വേദിയൊരുക്കി എന്നത് ചരിത്രം. 1914 ൽ കാത്തലിക് അസോസിയേഷൻ എന്ന പേരിൽ വരാപ്പുഴ അതിരൂപതയിൽ ഉണ്ടായിരുന്ന സംഘടനയുടെ പ്രസിഡണ്ട് അന്നത്തെ ആർച്ച് ബിഷപ്പ് ആയിരുന്നു. തദ്ദേശീയനായ ഒരു മെത്രാപ്പോലീത്താ അതിരൂപതയ്ക്ക് വേണമെന്ന് ആവശ്യപ്പെട്ടതിൻറെ പേരിൽ 1920ൽ സംഘടനാപ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു.
സാമുദായിക സംഘടനാ പ്രവർത്തനം എങ്ങനെയൊക്കെ ആകാമെന്ന് അണ്ണാമലൈ സർവകലാശാലയുടെ വൈസ് ചാൻസലർ രത്നസ്വാമിയുടെ ഒരു അഭിമുഖം കേരള ടൈംസിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1967 ഒകടോബര് 12 ന് കേരള ടൈംസില് ഒരു യോഗം കൂടുന്നതിന് അത് കാരണമായി. സമുദായസംഘടയുടെ ആവശ്യകതയെപ്പറ്റി അന്ന് പ്രാരംഭചര്ച്ചകള് നടന്നു. വീണ്ടും നവംബര് 27 ന് വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളില് നിന്നുള്ള പ്രതിനിധികള് പങ്കെടുത്ത യോഗം നടന്നു. ആര്ച്ച് ബിഷപ്പ് അട്ടിപ്പേറ്റിയുടെ അധ്യക്ഷതയില് 1967 ഡിസംബര് 12 ന് കാത്തലിക് അസോസിയേഷന് ഔദ്യോഗികമായി രൂപം കൊണ്ടു. ജെ ഡി വേലിയാത്ത് പ്രസിഡന്റും ഡോ. ഇ പി ആന്റണി ജനറല് സെക്രട്ടറിയായും സമിതി നിലവില് വന്നു. പിന്നീട് 1972 ല് സംസ്ഥാനതലത്തില് കെ എല് സി എ രൂപീകരിക്കപ്പെട്ടു. രണ്ടാം ഘട്ടത്തില് ഇതിന് മുഖ്യകാരണക്കാരനായത് ജോര്ജ്ജ് വെളിപ്പറമ്പില് എന്ന സമുദായസ്നേഹിയായ ഒരു വൈദീകശ്രേഷ്ഠനായിരുന്നു.
പല കാലഘട്ടങ്ങളിലൂടെ നിരവധി നേതാക്കൾ സംഘടനയുടെ സഹകാരികളായി. അവരിൽ ഇന്നും ജീവിച്ചിരിക്കുന്നവരുടെയും സജീവമായി പ്രവർത്തിക്കുന്ന ചിലരുടെയെങ്കിലും പേരുകൾ പറയാതിരുന്നു കൂടാ. കാലയവനികയിൽ മറഞ്ഞു എങ്കിലും പ്രൊഫ ആൻറണി ഐസക്ക്, സി വി ആൻറണി, പി എ ഫെലിക്സ്, ജോസ് തോമസ് കാനപ്പള്ളി, ആൻറണി കോന്നുള്ളി,കെ പി ആൻറണി, ജോർജ്ജ് പോളയിൽ എന്നിവരുടെയൊക്കെ പേര് സ്മരണാർഹമാണു്.
കെആർഎൽസിസി വൈസ് പ്രസിഡൻറ് ഷാജി ജോർജ് കഴിഞ്ഞ ഒരു ദശകത്തോളം കാലം സംസ്ഥാനതലത്തിൽ സംഘടനയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. ഇ ജെ ജോൺ മാസ്റ്റർ, ഫെലിക്സ് പുല്ലൂടൻ, സേവ്യർ അമ്പലത്തിങ്കൽ, വിക്ടർ മരക്കാശേരി, അഡ്വ വി എ ജെറോം, പി എം ബെഞ്ചമിൻ, സി ജെ പോൾ എന്നിവർ രൂപതാ പ്രസിഡൻറ് തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അഡ്വ ആൻറണി അമ്പാട്ട്, സോളമൻ ജോസഫ്, ജോസഫ് ജൂഡ്, അഡ്വ യേശുദാസ് പറപ്പള്ളി, പ്രൊഫ വി എസ് സെബാസ്റ്റ്യൻ, അഡ്വ ഷെറി ജെ തോമസ്, എം സി ലോറൻസ്,
അഡ്വ ജസ്റ്റിൻ കരിപാട്ട്, ജോർജ്ജ് നാനാട്ട് എന്നിവരൊക്കെ പലഘട്ടങ്ങളിൽ വിവിധ നേതൃത്വങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പറയാൻ ഇനിയും നേതാക്കൾ ഒരുപാട്.
സംഘടനാ പ്രവർത്തനത്തിലൂടെ സമുദായം ശക്തമാകട്ടെ.
ഡിസംബർ 9 സമുദായ ദിനം
ഡിസംബർ 2 കെഎൽസിഎ പതാകദിനം.
No comments:
Post a Comment